Wednesday 4 January 2012

മഴതുള്ളി പ്രണയം...

മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട്                  പിണങ്ങി നീ പോകരുതേ...                                             
ദേവാങ്കനേ മധു മോഹിനീ...നിന്‍ പ്രേമം വരമായ് നല്കീ
അനുഗ്രഹിക്കൂ....ദേവീ...കരുണാമയീ...                            
അനുഗ്രഹിക്കൂ.........                                                           
                                                    (മറക്കാന്‍ ഒരിക്കലും ....)
സ്വരമായ്..രാഗമായ്..സംഗീത സാന്ദ്രമായ്.. .                  
എന്നെ പുണരുന്ന ശരത് കാലമേ....(2)                           
നിന്റെ പൂമിഴി കണ്ടൂ....നിന്റെ സ്വര ജതി കേട്ടൂ....(2)        
ലയമായ്..താളമായ്....നിറയുന്നു നീ............                      

മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട്                   
പിണങ്ങി നീ പോകരുതേ...                                               
ദേവാങ്കനേ മധു മോഹിനീ...നിന്‍ പ്രേമം വരമായ് നല്കീ  
അനുഗ്രഹിക്കൂ....ദേവീ...കരുണാമയീ...                             
അനുഗ്രഹിക്കൂ.........                                                           

നിത്യവുംകാണാന്‍...കണികണ്ടുണരാന്‍......                       
കരളില്‍ തീര്‍ത്തു ഞാന്‍ നിനക്കൊരു ശ്രീ കോവില്‍....(2)
കനക കിരീടം ചൂടീ....വെണ്ചന്ദ്രകല..ചാര്‍ത്തീ.........(2)
വരം തരും സുധാമയീ....അനുഗ്രഹിക്കൂ......                       

മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട്                   
പിണങ്ങി നീ പോകരുതേ...                                              
ദേവാങ്കനേ മധു മോഹിനീ...നിന്‍ പ്രേമം വരമായ് നല്കീ 
അനുഗ്രഹിക്കൂ....ദേവീ...കരുണാമയീ...                             
അനുഗ്രഹിക്കൂ.........                                                           
                                                      (മറക്കാന്‍ ഒരിക്കലും...)

6 comments:

  1. മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട് പിണങ്ങി നീ പോകരുതേ...

    ReplyDelete
  2. ഓര്‍മയുടെ തീരത്ത്‌
    സ്വപ്‌നങ്ങള്‍ ഒന്നൊന്നായി
    തിരയെടുക്കുമ്പോള്‍
    ഏകാന്തതയുടെ ഉപ്പു കലര്‍ന്ന വേദന
    പ്രതീക്ഷയുടെ ഉദയത്തിനായി കാത്തിരിക്കുന്നു ....

    ReplyDelete
  3. പൂര്‍ണ്ണചന്ദ്രനെയായിരുന്നു എനിക്ക്‌ പ്രിയം
    ബാല്യത്തിലെ രാത്രികളില്‍ ,
    അമ്മയുടെ കൈകളിലിരുന്നു ഞാന്‍
    അമ്പിളി മാമന് വേണ്ടി ചിണുങ്ങി
    കൌമാരത്തില്‍ എനിക്കത് പ്രതീകമായി
    ഹൃദയത്തില്‍ ചേക്കേറിയ പ്രണയത്തിന്റെ
    പിന്നീടുള്ള പ്രയാണങ്ങളിലെപ്പോഴോ
    അതെന്റെ കൈപ്പിടിയിലൊതുങ്ങി
    പിന്നെയെനിക്കത് മറ്റൊരു കളിക്കൊപ്പായി
    എന്റെ ഹുങ്കിനെ മോടി പിടിപ്പിക്കുന്ന ഒന്ന്
    ഇപ്പോള്‍ വീണ്ടും ഞാനതിനെ നോക്കുകയാണ്‌
    എന്റെ 'സായാഹ്നത്തിലെ' രാത്രികളില്‍
    അതിന്റെ യൌവനത്തിലസൂയപൂണ്ട്‌കൊണ്ട്.!!

    ReplyDelete
  4. Ettaaaaa................orupadishtamayi ithu......Wish you all the best Ettaa

    ReplyDelete
  5. മനസ്സില്‍ നിന്നും വിരല്‍ തുമ്പിലേക്ക്‌ ....

    Gud work bro....എല്ലാ ഭാവുകങ്ങളും ...

    ReplyDelete
  6. marakaanaakatha ormakalil ninn neenthi thudikkathe
    any ways good work my friend

    ReplyDelete