Sunday 8 January 2012

ഒരു നീലാംബരിയുടെ ഒര്‍മക്കായ്‌

ഇരുളടഞ്ഞ ഈ ഇടനാഴിയില്‍...
എരിഞ്ഞടങ്ങിയ ചുടു നിശ്വാസങ്ങള്‍.....
ചായം മങ്ങിയ ചുവരുകളില്‍.....
ആരോ കോറിയിട്ട....ചിത്രങ്ങളും......
എന്റെ വിരഹ നൊമ്പരത്തിന്റെ പ്രണയാക്ഷരങ്ങള്‍.....

         ഉറവിടമെങ്ങുനിന്നെന്നറിയാതെ ഉയരുന്ന...
നീലാംബരീ രാഗത്തിന്‍ അലമാലകള്‍...
ഈ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നു....
പണ്ടെങ്ങോ പാടാതെ മറന്നു വച്ചോരെന്‍...
 മണ്-വീണയില്‍നിന്നുതിര്ന്നതാവം.. ആ സ്വരങ്ങള്‍...

ഏറ്റു പാടുവാനില്ല പൈങ്കിളി എന്നാകിലും..
എന്നുമെന്‍ അനുരാഗമുല്ലയില്‍ പൂവിടും...
നഷ്ട-സ്വപ്നങ്ങള്‍തന്‍...തെങ്ങലുകള്മാകാം...
 ഒരു നിസ്വനമായെന്നെ തഴുകിയുണര്തുവാന്‍..
നീലാംബരിയുടെ വശ്യ ഭാവങ്ങളില്ലാതെ....
എന്‍ മോഹങ്ങളും, മോഹ-ഭങഗങ്ങളും.. ഇടകലരുന്നോരീ....
ഇടനാഴിതന്‍ ഇരുളില്‍ ഞാന്‍ അലിഞ്ഞു ചേരുന്നു...

1 comment:

  1. വരികള്‍ക്കിടയില്‍ ഞാന്‍ എന്നെ തിരയുന്നു....
    വശ്യസ്വപ്നങ്ങളെ താലോലിച്ചോരെന്‍ യൌവനത്തെയും...

    ReplyDelete