കത്തിയെരിഞ്ഞു നിലം പതിക്കുന്നു......
അഹന്തതന്‍ കൊടുമുടിയൊന്നു സെപ്റ്റംബറില്‍......
സ്വപ്നസൗധത്തിന്റെ തലയോടു പിളര്‍ക്കുന്നു
തെളിഞ്ഞ മാനത്ത് ഇരുളിന് കരിമ്പടമണിയിക്കുന്നു -
സാമ്രാജ്യ ശക്തിതന്‍ ചൂതാട്ടവേദിയില്
മനംനൊന്ത് കരഞ്ഞോരാ സുവര്‍ണ്ണപുഷ്പങ്ങള്‍..........
അധിനിവേശത്തിന് കണ്ണീര് സാക്ഷികള്‍ .
ആത്മാവില്ലാത്ത ചെകുത്താനായ് ചെന്നെങ്ങുമേ...
പാപത്തിന് കറുത്തമുദ്രകള് പതിക്കുന്നു
കണ്ണില്ല കേഴുന്ന മുഖങള്‍ കാണുവാന്‍
കാതില്ല വിശപ്പിന്റെ നില വിളികേള്‍ക്കുവാന്‍....
ആയിരം സുര്യന്റെ തപം കൊളളും അസ്ത്രങ്ങള്‍
ആവനാഴിയില്‍ നിന്നെടുക്കുന്നു തൊടുക്കുന്നു....
പേട്രട്ടും, ക്ലസ്ടരും, നുക്ലീര്‍ ബോമ്ബരും
തല്ലിത്തകര്‍ക്കുന്നു ഹിരോഷിമാ നാഗസാക്കികള്‍....
ഇറാഖും, വിയട്നാമും, താലിബാനും.............ഇനിയും
പാഴ് ശ്രുതിയുണര്ത്തുന്ന മന്വീണകള്
എഡിബിയും, ഗാട്ടും, ഗ്ലോബലൈസേഷനും
കാളിയ വിഷം പേരും തേന്‍ തുള്ളികള്‍ .....
നമ്മെ വലക്കുവാന്‍ ലോകം ഭരിക്കുവാന്‍
ചതുരഗക്കരുവിന്റെ പുത്തനുപായങ്ങള് .....
ഒരമ്മതന്‍ മക്കളായി........ ഒന്നായിക്കഴിയവേ.......
മഞ്ഞിന് പൂമുത്തണിയും കാശ്മീരിന് പേരിനാല്‍
സര്‍വം ദഹിപ്പിക്കും മതവൈരം ജ്വലിപ്പിച്ചു
നമ്മളില്‍ നമ്മളായ് യുദ്ധം വളര്‍ത്തിയ ....
സാമ്രാജ്യ കൊതിയുടെ പതനമല്ലോ...
സെപ്റ്റംബര്‍ പതിനൊന്നില്‍ സ്മരണയില്എന്നും......!
കത്തിയെരിഞ്ഞു നിലം പതിക്കുന്നു
അഹന്തതന്‍ കൊടുമുടിയൊന്നു സെപ്ടംബെരില്...........
സ്വപ്നസൗധത്തില്‍ തലയോടു പിളര്‍ക്കുന്നു
സ്വപ്നസൗധത്തില്‍ തലയോടു പിളര്‍ക്കുന്നു
അധിനിവേശത്തിന് കണ്ണീര് സാക്ഷികള്‍.........
വീറുറ്റു പോരിടും ചാവേര്‍ പോരാളികള്‍..........