Sunday 8 January 2012

ഒരു നീലാംബരിയുടെ ഒര്‍മക്കായ്‌

ഇരുളടഞ്ഞ ഈ ഇടനാഴിയില്‍...
എരിഞ്ഞടങ്ങിയ ചുടു നിശ്വാസങ്ങള്‍.....
ചായം മങ്ങിയ ചുവരുകളില്‍.....
ആരോ കോറിയിട്ട....ചിത്രങ്ങളും......
എന്റെ വിരഹ നൊമ്പരത്തിന്റെ പ്രണയാക്ഷരങ്ങള്‍.....

         ഉറവിടമെങ്ങുനിന്നെന്നറിയാതെ ഉയരുന്ന...
നീലാംബരീ രാഗത്തിന്‍ അലമാലകള്‍...
ഈ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നു....
പണ്ടെങ്ങോ പാടാതെ മറന്നു വച്ചോരെന്‍...
 മണ്-വീണയില്‍നിന്നുതിര്ന്നതാവം.. ആ സ്വരങ്ങള്‍...

ഏറ്റു പാടുവാനില്ല പൈങ്കിളി എന്നാകിലും..
എന്നുമെന്‍ അനുരാഗമുല്ലയില്‍ പൂവിടും...
നഷ്ട-സ്വപ്നങ്ങള്‍തന്‍...തെങ്ങലുകള്മാകാം...
 ഒരു നിസ്വനമായെന്നെ തഴുകിയുണര്തുവാന്‍..
നീലാംബരിയുടെ വശ്യ ഭാവങ്ങളില്ലാതെ....
എന്‍ മോഹങ്ങളും, മോഹ-ഭങഗങ്ങളും.. ഇടകലരുന്നോരീ....
ഇടനാഴിതന്‍ ഇരുളില്‍ ഞാന്‍ അലിഞ്ഞു ചേരുന്നു...

Wednesday 4 January 2012

മഴതുള്ളി പ്രണയം...

മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട്                  പിണങ്ങി നീ പോകരുതേ...                                             
ദേവാങ്കനേ മധു മോഹിനീ...നിന്‍ പ്രേമം വരമായ് നല്കീ
അനുഗ്രഹിക്കൂ....ദേവീ...കരുണാമയീ...                            
അനുഗ്രഹിക്കൂ.........                                                           
                                                    (മറക്കാന്‍ ഒരിക്കലും ....)
സ്വരമായ്..രാഗമായ്..സംഗീത സാന്ദ്രമായ്.. .                  
എന്നെ പുണരുന്ന ശരത് കാലമേ....(2)                           
നിന്റെ പൂമിഴി കണ്ടൂ....നിന്റെ സ്വര ജതി കേട്ടൂ....(2)        
ലയമായ്..താളമായ്....നിറയുന്നു നീ............                      

മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട്                   
പിണങ്ങി നീ പോകരുതേ...                                               
ദേവാങ്കനേ മധു മോഹിനീ...നിന്‍ പ്രേമം വരമായ് നല്കീ  
അനുഗ്രഹിക്കൂ....ദേവീ...കരുണാമയീ...                             
അനുഗ്രഹിക്കൂ.........                                                           

നിത്യവുംകാണാന്‍...കണികണ്ടുണരാന്‍......                       
കരളില്‍ തീര്‍ത്തു ഞാന്‍ നിനക്കൊരു ശ്രീ കോവില്‍....(2)
കനക കിരീടം ചൂടീ....വെണ്ചന്ദ്രകല..ചാര്‍ത്തീ.........(2)
വരം തരും സുധാമയീ....അനുഗ്രഹിക്കൂ......                       

മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട്                   
പിണങ്ങി നീ പോകരുതേ...                                              
ദേവാങ്കനേ മധു മോഹിനീ...നിന്‍ പ്രേമം വരമായ് നല്കീ 
അനുഗ്രഹിക്കൂ....ദേവീ...കരുണാമയീ...                             
അനുഗ്രഹിക്കൂ.........                                                           
                                                      (മറക്കാന്‍ ഒരിക്കലും...)

Wednesday 6 July 2011

വിരല്‍പ്പാടുകള്‍

കത്തിയെരിഞ്ഞു നിലം പതിക്കുന്നു......
അഹന്തതന്‍ കൊടുമുടിയൊന്നു സെപ്റ്റംബറില്‍......
സ്വപ്നസൗധത്തിന്റെ തലയോടു പിളര്‍ക്കുന്നു
തെളിഞ്ഞ മാനത്ത് ഇരുളിന്‍ കരിമ്പടമണിയിക്കുന്നു -
സാമ്രാജ്യ ശക്തിതന്‍ ചൂതാട്ടവേദിയില്‍ 
മനംനൊന്ത് കരഞ്ഞോരാ സുവര്‍ണ്ണപുഷ്പങ്ങള്‍.......... 
അധിനിവേശത്തിന്‍ കണ്ണീര്‍ സാക്ഷികള്‍ .

ആത്മാവില്ലാത്ത ചെകുത്താനായ് ചെന്നെങ്ങുമേ...
പാപത്തിന്‍ കറുത്തമുദ്രകള്‍ പതിക്കുന്നു 
കണ്ണില്ല കേഴുന്ന മുഖങള്‍ കാണുവാന്‍  
കാതില്ല വിശപ്പിന്റെ നില വിളികേള്‍ക്കുവാന്‍....
ആയിരം സുര്യന്റെ തപം കൊളളും അസ്ത്രങ്ങള്‍ 
ആവനാഴിയില്‍ നിന്നെടുക്കുന്നു തൊടുക്കുന്നു....
പേട്രട്ടും, ക്ലസ്ടരും, നുക്ലീര്‍ ബോമ്ബരും
തല്ലിത്തകര്‍ക്കുന്നു ഹിരോഷിമാ നാഗസാക്കികള്‍....
ഇറാഖും, വിയട്നാമും, താലിബാനും.............ഇനിയും 
പാഴ് ശ്രുതിയുണര്ത്തുന്ന മന്‍‍വീണകള്‍ 

എഡിബിയും, ഗാട്ടും, ഗ്ലോബലൈസേഷനും
കാളിയ വിഷം പേരും തേന്‍ തുള്ളികള്‍ .....
നമ്മെ വലക്കുവാന്‍ ലോകം ഭരിക്കുവാന്‍ 
ചതുരഗക്കരുവിന്റെ പുത്തനുപായങ്ങള്‍ .....
ഒരമ്മതന്‍ മക്കളായി........ ഒന്നായിക്കഴിയവേ....... 
മഞ്ഞിന്‍ പൂമുത്തണിയും കാശ്മീരിന്‍ പേരിനാല്‍ 
സര്‍വം ദഹിപ്പിക്കും മതവൈരം ജ്വലിപ്പിച്ചു 
നമ്മളില്‍ നമ്മളായ് യുദ്ധം വളര്‍ത്തിയ ....
സാമ്രാജ്യ കൊതിയുടെ പതനമല്ലോ... 
സെപ്റ്റംബര്‍ പതിനൊന്നില്‍ സ്മരണയില്‍എന്നും......!
കത്തിയെരിഞ്ഞു നിലം പതിക്കുന്നു 
അഹന്തതന്‍ കൊടുമുടിയൊന്നു സെപ്ടംബെരില്‍...........
സ്വപ്നസൗധത്തില്‍ തലയോടു പിളര്‍ക്കുന്നു 
അധിനിവേശത്തിന്‍ കണ്ണീര്‍ സാക്ഷികള്‍.........
വീറുറ്റു പോരിടും ചാവേര്‍ പോരാളികള്‍..........